റമദാന്‍ നോമ്പ്‌ കാലത്ത്‌ വാക്‌സിന്‍ സ്വീകരിക്കാം: സൗദി ഗ്രാന്‍ഡ്‌ മുഫ്‌തി

0
25

റിയാദ് :റമദാന്‍ മാസത്തില്‍ കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ വിശ്വാസികള്‍ക്കിടയില്‍ ആശങ്ക വേണ്ടെന്ന്‌‌ സൗദി അറേബ്യയിലെ ഗ്രാന്‍ഡ്‌ മുഫ്‌തിയും മുതിര്‍ന്ന പണ്ഡതന്മാരുടെ കൗണ്‍സില്‍ ചെയര്‍മാനും, അക്കാദമിക്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഇഫ്‌ത തലവനുമായി ഷെയ്‌ഖ്‌ അബ്ദുല്‍ അസീസ്‌ അല്‍ ഷെയ്‌ഖ്‌ സ്ഥിരീകരിച്ചു. ഉപവാസ സയത്ത്‌ കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുന്നത്‌ നോമ്പിനെ ലംഘിക്കുന്നില്ല എന്ന്‌ അദ്ദേഹം വ്യക്തമാക്കി. റമദാന്‍ മാസങ്ങളിലെ വാക്‌സിന്‍ സ്വാകരണവുമായി ബന്ധപ്പെട്ട്‌ വിശ്വാസികളില്‍ ആശങ്ക സൃഷ്ടിക്കുന്ന രീതിയില്‍ പല അഭിപ്രായങ്ങളും സമൂഹത്തിന്റെ പലതലങ്ങളില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ സൗദിയിലെ ഗ്രാന്‍ഡ്‌ മുഫ്‌തി വിഷയത്തില്‍ വ്യക്തത വരുത്തിയത്‌.