കൊറോണ വൈറസ്: കുവൈറ്റിൽ അതീവ ജാഗ്രത; പ്രതിരോധ നടപടികൾ ഊർജ്ജിതം

0
27

കുവൈറ്റ്: ചൈനയിൽ ഉത്ഭവിച്ച കൊറോണ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലടക്കം അതീവ ജാഗ്രത. വിമാനത്താവളങ്ങളിലും അതിർത്തി മേഖലകളിലും തുറമുഖകളിലും കനത്ത നിരീക്ഷണമാണ് രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് മേഖലയിലെ ആദ്യ കൊറോണ വൈറസ് കേസ് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങള്‍ അടിയന്തിര മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കുവൈറ്റ് എയര്‍പോർട്ടിൽ ആരോഗ്യപരിശോധനയ്ക്ക് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈറസ് ബാധ സംശയിക്കുന്നവരെ ഐസോലേറ്റ് ചെയ്ത് വിദഗ്ധ പരിശോധനയ്ക്കുള്ള സംവിധാനങ്ങളും സുസജ്ജമാണ്. ഇതിന് പിന്നാലെ കുവൈറ്റിലെ തുറമുഖങ്ങളും കൊറോണ വൈറസ് പ്രതിരോധ നടപടികൾ കടുപ്പിച്ചിട്ടുണ്ട്. ചൈനയിൽ നിന്നെത്തുന്ന കപ്പലുകളിലുള്ളവരെ വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം മാത്രമെ തുറമുഖത്തേക്ക് പ്രവേശിപ്പിക്കാവു എന്നാണ് കുവൈറ്റ് പോർട്സ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

ഇത്തരത്തിൽ വരുന്ന കപ്പലിലെ ആളുകളുമായി ഇടപഴകുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.