ഹവല്ലിയിൽ കുവൈത്ത് പൗരനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
25

കുവൈത്ത് സിറ്റി: ഹവല്ലിയിൽ വീടിനകത്ത് കുവൈത്ത് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളാണ് ഇയാൾ വീടിനകത്ത് വീണു കിടക്കുന്നത് കണ്ടു ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിൽ വിളിച്ച് വിവരം അറിയിച്ചത്.പോലീസും പാരാമെഡിക്കുകളും സ്ഥലത്തെത്തി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് കൈമാറി. അന്വേഷണസംഘം കൊലപാതക സ്വാധ്യത തള്ളിക്കളഞ്ഞിട്ടില്ല.