റീറ്റെയ്ൽ രംഗത്തു വിപ്ലവ മാറ്റവുമായി കോസ്റ്റോ രണ്ടാമത് ശാഖ  ഫഹാഹീലിൽ ആരംഭിച്ചു

റീടൈൽ  രംഗത്തെ പ്രമുഖരായ റീജൻസി ഗ്രൂപ്പിന്റെ ബഡ്ജറ്റ് സൂപ്പർമാർകെറ്റ് ബ്രാൻഡായ കോസ്റ്റോയുടെ കുവൈത്തിലെ രണ്ടാമതു  ശാഖ ഫഹാഹീൽ മക്ക സ്ട്രീറ്റിലെ റിതാജ്‌ ടവറിന്റെ താഴേ  നിലയിൽ ഉപഭോക്താക്കൾക്കായി സമർപ്പിച്ചു.

ഏപ്രിൽ 20ന് വൈകുന്നേരം 4.30ന് ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബയാണ് ബൃഹത്തായ കോസ്റ്റോ ശാഖ ഉത്‌ഘാടനം നിർവഹിച്ചത്. തദവസരത്തിൽ റീജൻസി ഗ്രൂപ്പ് എം ഡി. ഡോ: അൻവർ അമീൻ,  ഡയറക്റ്റർമാരായ അബൂബക്കർ മുഹമ്മദ്, അയൂബ് കച്ചേരി, സി ഇ ഒ മുഹമ്മദ് സുനീർ, ജി എം തഹ്‌സീർ അലി ബി ഡി ഓ സാനിൻ  വസിം എന്നിവർ സന്നിഹിതരായിരുന്നു.

11,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഭക്ഷ്യ വസ്തുക്കൾ, പച്ചക്കറികൾ, മൽസ്യം, മാംസം, ഗൃഹോപകരണങ്ങൾ, ഫാഷൻ വസ്തുക്കൾ, ചെരുപ്പുകൾ, ഇലക്ട്രോണിക്സ് ഐറ്റംസ് , മൊബൈലുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവ ആകർഷക വിലയിൽ ഉപഭോക്താക്കൾക്കു ലഭ്യമാകും.

ദൈനംദിനാവശ്യങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ നിർദ്ദേശിക്കുവാനും എളുപ്പത്തിൽ തിരഞ്ഞെടുക്കുവാനും ഓരോ ഉപഭോക്താവിനും കഴിയുന്ന രീതിയിലാണ് കോസ്റ്റോയിൽ റാക്കുകൾ സസജ്ജീകരിച്ചിരിക്കുന്നത്. സമയലാഭവും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും ഇതിലൂടെ കോസ്റ്റോ വാഗ്ദാനം ചെയ്യുന്നു .

ബജറ്റ് സൂപ്പർമാർകട്ട് എന്ന ആശയത്തെ ഖൈത്താൻ കോസ്റ്റോയിലെ കസ്റ്റമേഴ്സ്ഇ രുകയ്യും നീട്ടി സ്വീകരിച്ചതിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവുമാണ്  കുവൈറ്റിന്റെ എല്ലാ പ്രധാന മേഖലകളിലും ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള ആത്മവിശ്വാസം നൽകുന്നത് എന്ന് റീജൻസി  ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ  ഡോ: അൻവർഅമീൻപറഞ്ഞു . ഏപ്രിൽ അവസാനത്തിൽ മഹ്ബൂല ബ്ലോക്ക് രണ്ടിൽ  മൂന്നാമത്തെ ശാഖയുടെ പ്രവർത്തന൦ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .