കുവൈത്ത് – ഇന്ത്യ സൗഹ്യദത്തെ പ്രകീർത്തിച്ച് കൗൺസിലർ ഫലാഹ് അൽ മുത്തൈരി

0
22

കുവൈറ്റ് സിറ്റി : സാമ്പത്തിക, വാണിജ്യ തലങ്ങളിൽ ഫലപ്രദമായ സഹകരണം സ്ഥാപിച്ചതുമുതൽ കാലങ്ങളായി കുവൈത്തും ഇന്ത്യയും തമ്മിൽ ശക്തമായ ബന്ധമാണുള്ളതെന്ന് കൗൺസിലർ ഫലാഹ് അൽ മുത്തൈരി. ചൊവ്വാഴ്ച നടന്ന അറബ്-ഇന്ത്യൻ സഹകരണ ഫോറത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വെർച്വൽ മൂന്നാം സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
15 ദശലക്ഷത്തിലധികം ഇന്ത്യക്കാർ കുവൈത്തിലെ
വികസന സംരംഭങ്ങളിൽ വലിയ പങ്കുവഹിക്കുന്നുവെന്ന് കൗൺസിലർ അൽ മുത്തൈരി ചൂണ്ടിക്കാട്ടി, കൊറോണ വൈറസിനെതിരായ പോരാട്ടം അടക്കം വിവിധ മേഖലകളിൽ കുവൈത്തും ഇന്ത്യയും തമ്മിലുള്ള സഹകരണത്തെ പ്രശംസിച്ച അദ്ദേഹം നിലവിലെ പ്രാദേശികവും അന്തർദ്ദേശീയവുമായ സാഹചര്യങ്ങളിൽ ഇരു രാജ്യങ്ങളും പരസ്പര സഹകരണം കൂടുതൽ മേഖലകളിലേക്ക് വർദ്ധിപ്പിച്ച് മിഡിൽ ഈസ്റ്റ്ൽ ഭീകര പ്രവർത്തനങ്ങൾ ചെറുക്കുന്നതടക്കമുള്ള വിഷയങ്ങളിൽ സംയുക്ത നിലപാട് സ്വീകരിക്കണമെന്നും കൂട്ടിച്ചേർത്തു. 2008 ലാണ് ഫോറം രൂപീകരിച്ചത്.