കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു

0
25


കൊ​ട്ടാ​ര​ക്ക​ര: കൊല്ലം കൊട്ടാരക്കരയിലെ പ​ന​വേ​ലി​ൽ കാർ കെഎസ്ആർടിസി ബസ്സുമായി കൂട്ടി ഇടിച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​ന്ത​ളം കൂ​ര​മ്പാ​ല സ്വ​ദേ​ശി​ക​ളാ​യ നാ​സ​ർ, ഭാ​ര്യ സാ​ജി​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൾ സു​മ​യ്യ​യെ ഗുരുതര പരിക്കുകളോടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തിലാകിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ നിയന്ത്രണം വിട്ട് ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. ദമ്പതികളെ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.