മയക്കുമരുന്ന് കൈവശം വെക്കുകയും സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ ആരോപിതനെ കോടതി വെറുതെ വിട്ടു

0
16

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെക്കുകയും സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ കുവൈത്ത് സ്വദേശിയെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് നടപടി.

മംഗാഫിലെ തീരദേശ റോഡിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. റോഡിൽ പെട്രോളിന് നടത്തുകയായിരുന്ന ഉദ്യോഗസ്ഥൻ സംശയകരമായ രീതിയിൽ കണ്ട വാഹനം നിർത്താൻ ആവശ്യപ്പെടുകയും പരിശോധിക്കുകയും ആയിരുന്നു. പരിശോധനാ വേളയിൽ വാഹന രേഖകൾ ഒന്നും ആരോപണവിധേയൻ്റെ കൈവശം ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് കാറോടിച്ചിരുന്ന വ്യക്തിയുടെ കയ്യിൽ പ്രത്യേകതരത്തിൽ ഇരിക്കുന്ന സിഗരറ്റ് ഉദ്യോഗസ്ഥൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ലഹരി വസ്തുക്കൾ കൾ അടങ്ങിയ ഒരു കവറും ഇയാൾക്ക് സമീപം ഉണ്ടായിരുന്നു. തുടർന്ന് ഇയാളുടെ വണ്ടിയിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഇയാൾ കാറുമായി രക്ഷപ്പെട്ടു കടന്നു കളഞ്ഞതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

എന്നാൽ ആരോപണവിധേയൻ ലഹരി വസ്തുക്കൾ ഉപയോഗിച്ച് കൈവശംവച്ച തെളിവുകളില്ലെന്ന് പ്രതി ഭാഗം വക്കീൽ നാസർ അൽ ബഷീർ കോടതിയിൽ വാദിച്ചു. ഇയാൾക്കെതിരായ അറസ്റ്റും തിരയൽ നടപടികളും അസാധുവാണെന്നും അറ്റോർണി പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റാരോപിതനെ കേസിൽ വെറുതെ വിടുകയായിരുന്നു.