കുവൈത്ത് സിറ്റി: കോവിഡ് -19 വാക്സിൻ സ്വീകരിക്കാത്തവരുടെ വിദേശയാത്ര നിരോധിക്കുമെന്ന മന്ത്രിസഭയുടെ തീരുമാനം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള കേസിൽ വാദം കേൾക്കുന്നത് കുവൈത്ത് കോടതി ഒക്ടോബർ 20 ലേക്ക് മാറ്റി.സർക്കാരിന് മറുപടി നൽകാനായാണ് കോടതി കേസ് മാറ്റിവച്ചു.കേസ് അനുസരിച്ച്, സർക്കാർ ഉത്തരവ് സഞ്ചാര സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ അനുച്ഛേദങ്ങൾ ലംഘിക്കുന്നതിനും, പൗരന്മാരുടെ സ്വാതന്ത്ര്യങ്ങൾ പരിമിതപ്പെടുത്തുന്നതിനും ആയതിനാൽ തീരുമാനം ഭരണഘടനാ വിരുദ്ധമായി കണക്കാക്കണം എന്നുമാണ്.
Home Middle East Kuwait വാക്സിനേഷൻ എടുക്കാത്തവർക്കുള്ള യാത്രാ നിരോധനം റദ്ദാക്കുന്നത് സംബന്ധിച്ച വാദം കേൾക്കുന്നത് കോടതി മാറ്റിവെച്ചു