കുവൈത്ത് പ്രതിരോധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ്റെ തടവ് ശിക്ഷ അപ്പീൽ കോടതി റദ്ദാക്കി

0
24

കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രാലയത്തിലെ ഒരു ബ്രിഗേഡിയർ ജനറലിനെ ഏഴ് വർഷം തടവും പിഴയും വിധിച്ച ക്രിമിനൽ കോടതിവിധി അപ്പീൽ കോടതി റദ്ദാക്കി. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും പൊതുപണം വക മാറ്റി ഉപയോഗിച്ചു എന്ന കുറ്റത്തിന് ഏഴുവർഷം തടവും പിഴയും ജോലിയിൽ നിന്ന് പിരിച്ചുവിടാനുമായിരുന്നു ക്രിമിനൽ കോടതി ഉത്തരവിട്ടത്. എന്നാൽ കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് ആയിട്ടില്ലെന്ന് പ്രതിഭാഗം ബാധിച്ചു. വാദം അംഗീകരിച്ച കോടതി പ്രതിക്ക് 3000 ദിനാർ പിഴ ചുമത്തുകയും മറ്റു ശിക്ഷകളിൽ നിന്ന് ഇളവ് നൽകുകയും ചെയ്തു