ഭാഗിക കർ‌ഫ്യു പിന്‍വലിക്കണമെന്ന ഹരജി തള്ളി

0
27

കുവൈത്ത്‌ സിറ്റി: കുവൈത്തില്‍ കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യു പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജികള്‍ കോടതി തളളി. അഡ്‌മിനിട്രേറ്റീവ്‌ കോടതിയുടേതാണ്‌ നടപടി. കര്‍ഫ്യു ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ സാമ്പത്തീക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മൂന്ന്‌ അഭിഭാഷകര്‍ കര്‍ഫ്യു അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.