തിരുവനന്തപുരം: കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി തിരുവന്തപുരം ജില്ലാ കുടുംബ കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാർ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചത്.
എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതായാണ് ശിശുക്ഷേമ സമിതി അറിയിച്ചത്. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോ എന്നുള്ള കാര്യം തന്നെയാണ് പ്രധാന തര്‍ക്ക വിഷയമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ വ്യക്തത വരുന്നതുവരെ ദത്തെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയിരിക്കുന്നത് ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്കാണെന്നാണ് സൂചന. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും.