സംസ്ഥാനങ്ങൾക്ക് കോവാക്സിൻ നേരിട്ട് നൽകുന്ന പട്ടികയിൽ കേരളമില്ല; കേന്ദ്രനയം അനുസരിച്ചാണ് വാക്‌സിന്‍ വിതരണമെന്ന് നിർമ്മാതാക്കൾ

0
22

കേന്ദ്ര സർക്കാരിൻറെ വാക്സിൻ നയത്തിൽ കേരളത്തോട് വീണ്ടും അവഗണന. കോ വാക്സിൻ സംസ്ഥാനങ്ങൾക്ക്  നേരിട്ട്  നൽകുന്നതിനായി നിർമ്മാതാക്കൾ പുറത്തിറക്കിയ ആദ്യ രണ്ട് പട്ടികയിലും കേരളത്തിൻറെ പേരില്ല. കേന്ദ്രനയം അനുസരിച്ചാണ് വാക്‌സിന്‍ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യവും ലഭ്യതയും അനുസരിച്ചു പരിഗണിക്കുമെന്നുമാണ് ഈ വിഷയത്തിൽ കമ്പനി നൽകുന്ന മറുപടി.

18 സംസ്ഥാനങ്ങള്‍ക്കാണ് മേയ് ഒന്ന് മുതല്‍ കൊവാക്‌സിന്‍ ഭാരത് ബയോടെക്ക് നേരിട്ട് നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ കേരളം മാത്രമാണ് പട്ടികയിലില്ലാത്തത്.