കുവൈത്തിൽ കോവിഡ് ‘ നിയന്ത്രണ വിധേയമാകുന്നു

0
15

കുവൈത്ത് സിറ്റി :കുവൈത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതായി സൂചനകൾ. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിൽ താഴെ കോവിഡ് കേസുകൾ ആണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.കഴിഞ്ഞ ദിവസം 926 പുതിയ കൊറോണ അണുബാധകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. രാജ്യത്ത് രജിസ്റ്റർ ചെയ്ത മൊത്തം കേസുകളുടെ എണ്ണം 390,794 ആയി. 1149 പേരുടെ രോഗം ഭേദമായി, ആകെ രോഗ മുക്തരായവരുടെ എണ്ണം 373507 ആയി. 322 പേർ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സ തേടിയിട്ടുണ്ട്.കോവിഡ് 19 വാർഡുകളിൽ പ്രവേശിക്കപ്പെട്ട ആവേ രോഗികളുടെ എണ്ണം 1132 ആയി. ഗവർണറേറ്റ് തിരിച്ചുള്ള കോവിഡ് ബാധ കണക്ക് അഹ്മദിയിൽ 31 ശതമാനവും, ഹവല്ലിയിൽ 23 ശതമാനവും, ഫർവാനിയയിൽ 19 ശതമാനവും, തലസ്ഥാനത്ത് 14 ശതമാനവും, ജഹ്‌റയിൽ 13 ശതമാനവുമാണ് ‘