കുവൈത്തിൽ പ്രവാസികൾക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചു

0
14

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. ഞായറാഴ്ച മുതൽ കുത്തിവെപ്പ് ആരംഭിച്ചതായി  ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ പ്രായമായവർക്കും വിട്ടുമാറാത്ത അസുഖമുള്ളവർക്കുമാണ് വാക്സിനേഷൻ നൽകുന്നതെന്ന്പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിയുന്നത്ര ആൾക്കാരെ വാക്സിനെറ്റ് ചെയ്യുന്നതിനുവേണ്ടി ആരോഗ്യമന്ത്രാലയം രാജ്യത്ത് നിരവധി വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുകയും യും പ്രതിരോധ വാക്സിനേഷൻ തോത് ഉയർത്തുകയും ചെയ്തതായി കോവിഡ് -19 ആരോഗ്യ സമിതി അംഗം ഖാലിദ് അൽ ജറല്ല പറഞ്ഞു.

16 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് നൽകുക. കഴിഞ്ഞയാഴ്ച ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ വെളിപ്പെടുത്തിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ കുവൈത്തിൽ 16 വയസ്സിന് മുകളിലുള്ള മൂന്നര ദശലക്ഷം ആളുകളിൽ 137,000 പേർക്ക് ഇതിനോടകം വാക്സിൻ ലഭിച്ചു.

വാക്സിൻ സ്വീകരിക്കുന്നതിന് ഏകദേശം അരലക്ഷം ആളുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവരിൽ 238,00 പേർ പ്രവാസികളാണ്. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളവരിൽ ഭൂരിഭാഗവും ആരോഗ്യ സംരക്ഷണവും മുൻ‌നിര പ്രവർത്തകരും ആണ്.