ഹജ്ജ് തീർത്ഥാടനം; കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കേ അനുമതിയുള്ളൂ

0
23

മക്ക: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമേ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകുകയുള്ളൂ എന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫിക് അൽ റബിയ അറിയിച്ചതായി സൗദി പത്രം റിപ്പോർട്ട് ചെയ്തു.
ഇത്തവണത്തെ ഹജ്ജ് സീസണിൽ പങ്കെടുക്കാനുള്ള പ്രധാന വ്യവസ്ഥയാണിത് . ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ COVID-19 നെതിരെ വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം എന്നും അദ്ദേഹം അറിയിച്ചതായി ആയി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹജ്ജ് അനുഷ്ഠാന വേളയിൽ ആവശ്യമായ ആരോഗ്യ സുരക്ഷ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫിക് അൽ റബിയ സർക്കുലർ ഇറക്കിയിട്ടുണ്ട്. ഹജ്ജ് ഉംറ തീർഥാടനങ്ങൾക്ക് വരുന്നവർക്കായി സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശം നൽകി.

ഈ വർഷം ജൂലൈയിൽ നടക്കാനിരിക്കുന്ന ഹജ്ജിൽ പങ്കെടുക്കുന്നതിന് എത്ര പേരെ അനുവദിക്കും എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായിട്ടില്ല.
കൊറോണ വ്യാപനം തടയുന്നതിനായി സൗദി അറേബ്യയിൽ താമസിക്കുന്ന പരിമിതമായ എണ്ണം സൗദികളും വിദേശ മുസ്‌ലിംകളുമാണ് കഴിഞ്ഞ വർഷത്തെ ഹജ്ജ് നടത്തിയത്.