കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സർക്കാർ നിലവിലെ നിയന്ത്രണങ്ങൾ പര്യാപ്തമാണോ എന്ന് പരിശോധിക്കുന്നതിനായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കൂടിയാൽ രാജ്യം വീണ്ടും കടുത്ത നിയന്ത്രണങ്ങഖിലേക്ക് കടക്കും. ഈ ആഴ്ച അവസാനത്തോടെ ഭാഗിക കർഫ്യൂ വീണ്ടും ഏർപ്പെടുത്തിയേക്കും എന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ രാജ്യത്തെ ആശുപത്രികളിൽ കോവിഡ് രോഗികൾ നിറയുന്ന സാഹചര്യം ഉണ്ടെന്നും , തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കുന്നവർ കഴിഞ്ഞയാഴ്ചയിലെ 9 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർന്നു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് മാസത്തിനുള്ളിൽ വിശുദ്ധ റമദാൻ മാസം ആരംഭിക്കും ഇതിനകം രാജ്യത്തെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ പള്ളികളിൽ പ്രാർത്ഥന നിരോധിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അൽ ഖബാസിനോട് പറഞ്ഞു.
കുവൈത്തിന്റെ ദേശീയ ദിനം ഫെബ്രുവരി 25 ഉം വിമോചന ദിനം പിറ്റേ ദിവസവും ആയതിനാൽ ഫെബ്രുവരി സാധാരണയായി ഒരു ഉത്സവ മാസമായിരുന്നു എന്നിരുന്നാൽ നിലവിലെ സാഹചര്യങ്ങളിൽ രാജ്യത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് മൊത്തം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.