കോവിഡ് വ്യാപനം; സൗദിയിൽ പള്ളികൾ വീണ്ടും അടച്ചേക്കും

0
54

റിയാദ്: കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പള്ളികൾ വീണ്ടും അടയ്ക്കാമെന്ന് സൗദി മന്ത്രി മുന്നറിയിപ്പ് നൽകി. കൊറോണ വ്യാപനം കാരണം പള്ളികൾ അടയ്ക്കേണ്ട സാഹചര്യം വന്നാൽ തങ്ങൾ മടി കാണിക്കില്ല എന്നാണ് സൗദി ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൾതീഫ് ബിൻ അബ്ദുൽ അസീസ് സ്റ്റേറ്റ് ടെലിവിഷൻ അൽ എഖ്ബാരിയയിൽ പ്രതികരിച്ചത്.

ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ, സൗദി അറേബ്യയിലെ ഉന്നത ഇസ്‌ലാമിക സംഘടനയായ മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ എന്നിവയുൾപ്പെടെ പല തലങ്ങളിൽ പള്ളികളുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രാലയം ഏകോപനം
നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനം തടയുന്നതിനായി രണ്ട് മാസം അടച്ചതിനുശേഷം സൗദി അധികൃതർ കഴിഞ്ഞ മെയ് മാസത്തിലാണ് പള്ളികൾ വീണ്ടും തുറന്നത്.