ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകും

0
25

ഡൽഹി : ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമാകുമെന്ന് ശാസ്ത്രജ്ഞര്‍. കാണ്പൂര്‍ ഐഐടിയിലെ ശാസ്ത്രജ്ഞരാണ്   മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് തരംഗമുണ്ടായപ്പോള്‍ അത് രൂക്ഷമാകുമെന്ന്  ഇവർ നേരത്തെത മുന്നറിയിപ്പ്പ് നൽകിയിരുന്നു.

ഏപ്രില്‍ 15 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുമെന്നാണ് കണ്ടെത്താന്‍ സാധിച്ചതെന്ന് ഐഐടിയിലെ മനീന്ദ്ര അഗര്‍വാളും പറയുന്നു . അതേസമയം അതിന് ശേഷം കേസുകള്‍ കുറഞ്ഞ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ നിലയില്‍ ഒരു ദിവസം എത്ര കേസുകള്‍ വരെ വരുമെന്ന് പറയുക ബുദ്ധിമുട്ടാണ്. ഒരു ലക്ഷം കേസുകളില്‍ കൂടുകയോ കുറയുകയോ ചെയ്യാം. പക്ഷേ അത് ഏപ്രില്‍ തന്നെയായിരിക്കും. അതേസമയം പഞ്ചാബിലായിരിക്കും നിലവിലെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി അലയടിക്കുക. പിന്നീട് അത് മഹാരാഷ്ട്രയായിരിക്കും.