മസ്കറ്റ്: കോവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഒമാൻ കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. നിലവിൽ 99 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വരുംദിനങ്ങളിൽ അസുഖബാധിതരുടെ എണ്ണം ഉയരുമെന്നും മരണം വരെ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രി അഹമ്മദ് മുഹമ്മദ് അൽ സൈതി അറിയിച്ചിട്ടുണ്ട്.
അതേസമയം വൈറസ് വ്യാപനം തടയാൻ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗവിവരം അറിയിച്ചില്ലെങ്കിൽ ഒരു വർഷം തടവും കനത്ത പിഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ക്വാറന്റൈന്‍ നിര്‍ദേശങ്ങൾ പാലിക്കാത്തവർക്കെതിരെയും നടപടിയുണ്ടാകും. രാജ്യത്തെ വിമാനത്തവാളങ്ങളില്‍ നിന്നുമുള്ള ആഭ്യന്തര -അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണമായും അവസാനിപ്പിക്കാനും നീക്കമുണ്ട്.