കുവൈത്ത് സിറ്റി: കുവൈറ്റിൽ വീണ്ടും കൊവിഡ് കേസുകൾ വർധിച്ചു, ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 248 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു . ഇതോടെ ചികിത്സയിലിരിക്കുന്ന ആകെ രോഗബാധിതരുടെ എണ്ണം 2128 ആയി ഉയർന്നു. കോവിഡ് വാർഡുകളിലെ രോഗികളുടെ എണ്ണം ഇരുപത്തിയൊന്നായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.