ഇന്ത്യയിൽ നിന്നും ദുബായിലേക്ക് പോകുന്ന യാത്രക്കാർ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിര്‍ദ്ദേശവുമായി എയർ ഇന്ത്യാ എക്സപ്രസ്. ഈ മാസം 22 മുതൽ ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാരും കൊവിഡ്19 നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് ട്വിറ്റര്‍ വഴി യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി.