നിയന്ത്രണങ്ങൾ ഉൾപ്പടെയുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് ഇന്ന് ചേരുന്ന കൊറോണ ഉന്നതാധികാര സമിതി യോഗത്തിൽ അവതരിപ്പിക്കും

0
9

കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തുന്നുവെന്ന മുന്നറിയിപ്പുകൾക്കിടെ കോവിഡ് ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും, സമഗ്രമായ റിപ്പോർട്ട്  അവതരിപ്പിക്കും.  രാജ്യത്തെ കോ വിഡ് സാഹചര്യവും നിർദ്ദിഷ്ട പരിഹാരമെന്ന നിലയ്ക്ക് ഭാഗികമായോ പൂർണ്ണമായോ കർഫ്യൂ ഏർപ്പെടുത്തുന്ന്തടക്കമുള്ള നിർദേശങ്ങൾ ഇതിൽ  ഉണ്ടാകുമെന്ന് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇവ മ ന്ത്രി സഭയ്ക്ക് ശുപാർശ ചെയ്യും. ബലിപെരുന്നാൾ അവധി ദിനങ്ങൾക്ക് മുൻപായി സുപ്രധാന നടപടികൾ കൈക്കൊള്ളുന്നതിനായാണിത്. .

വാക്സിൻ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇതിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത് അടക്കമുള്ള കാര്യങ്ങളും സമിതിയിൽ ചർച്ചയാകും.

നിലവിൽ കുവൈത്തിലെ അൽ-അദാൻ, ജഹ്‌റ, ഫർവാനിയ എന്നീ ആശുപത്രികൾ അതിന്റെ പരമാവധി ശേഷിയിൽ കോവിഡ് രോഗികൾ ഇതിനോടകം തന്നെ പ്രവേശിപ്പിച്ചു കഴിഞ്ഞതായാണ് പുറത്തു വരുന്ന വിവരം.രാജ്യത്തെ കോവിഡ് വ്യാപനത്തോത് വർദ്ധിക്കുന്നതിനനുസരിച്ച്, ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായത്. അപകടകരമായ രീതിയിൽ സാഹചര്യങ്ങൾ എത്തി ചേരുന്നതിനു മുൻപായി നിയന്ത്രണങ്ങളും  നിരോധനവും ഏർപ്പെടുത്തണമെന്ന നിർദ്ദേശം ഉന്നത അധികാരികൾ ഔദ്യോഗിക അജണ്ടയിൽ വച്ചിട്ടുണ്ട്.