രാജ്യം കടുത്ത കോവിഡ് ഭീതിയിൽ

0
42

ഡൽഹി: തുടര്‍ച്ചയായി രണ്ടാം ദിനവും രാജ്യത്തെ  പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിന് മുകളില്‍.ആശങ്ക ഉയർത്തി മരണങ്ങൾ കുതിച്ച് ഉയരുകയും,  രോഗുക്തി നിരക്ക് കുറയുകയും ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്റേയും വാക്‌സിന്റേയും വലിയ ക്ഷമാം  നേരിടുന്നു.

ഇതിനോടകം1,40,74,564 കോവിഡ്കേസുകളും 1,73,123 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകൾ വലിയ തോതിൽ കൂടുന്നു.  ഡല്‍ഹി എയിംസിൽ ചികിത്സ തേടുന്നവരില്‍ 90% ആളുകള്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും എയിംസിലെ നിരവധി ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണെന്നും Aims വൃത്തങ്ങൾ വ്യക്തമാക്കി .

റഷ്യന്‍ നിര്‍മിത സ്പുട്‌നിക് 5 വാക്‌സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വേങ്കിടേഷ് വര്‍മ അറിയിച്ചു.