ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ജാഗ്രതാ മുന്നറിയിപ്പ്. അതീവജാഗ്രത തുടരണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ആശുപത്രികളും ഐ.സി.യുകളും സജ്ജമാക്കണം. രോഗം പെട്ടെന്ന് കൂടിയാല്‍ ആരോഗ്യസംവിധാനത്തിന് അത് താങ്ങാനുള്ള ശേഷിയുണ്ടാകില്ല എന്നും മുന്നറിയിപ്പിൽ ഉണ്ട് . കൊവിഡ് പോസിറ്റീവ് ആകുന്നവരെ നേരത്തേ ചെയ്തതുപോലെ വീടുകളില്‍ നിരീക്ഷിക്കുന്നതിനുപകരം സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റണമെന്നും നിർേദേശിച്ചു
ചില സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകമാണെന്നും, സ്ഥിതി മോശമാകാനുള്ള സാധ്യത തള്ളരുതെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ചൊവ്വാഴ്ച രാജ്യത്ത് 56,211 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതില്‍ 78.56 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ്.