കോവിഡ് 19: യുഎഇയിൽ രണ്ട് മരണം; ആകെ രോഗബാധിതര്‍ 140

0
18

അബുദാബി: യുഎഇയിൽ ആദ്യ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ മരണമാണ് ആരോഗ്യമന്ത്രാലയം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്പിൽ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചത്. ഇവർ മറ്റു പല അസുഖങ്ങൾ കൊണ്ട് അവശരായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജനുവരി 29നാണ് യുഎഇയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതുവരെ 140 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി യാത്രാവിലക്ക് ഉള്‍പ്പെടെ കർശന നിയന്ത്രണങ്ങൾ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് രാജ്യം കടക്കുമെന്നാണ് റിപ്പോർട്ടുകൾ.