കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ രണ്ട്‌ ഡോസും പൂര്‍ത്തീകരിച്ച ഒരാള്‍ കൂടെ കുവൈത്തില്‍ മരണപ്പെട്ടു

0
29

കുവൈത്ത്‌ സിറ്റി: കുവൈത്തില്‍ കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ രണ്ട്‌ ഡോസും പൂര്‍ത്തീകരിച്ച ഒരാള്‍ കൂടെ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വക്താവ്‌ ഡോ. അബ്ദുള്ള അല്‍ സനദ്‌ അറിയിച്ചു. ഇതോടെ കോവിഡ്‌ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 3 പേരാണ്‌ കുവൈത്തില്‍ കൊറോണ ബാധമൂലം മരണപ്പെടുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ്‌ ആദ്യ ഡോസ്‌ സ്വീകരിച്ച രണ്ടുപേരാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. ഇതോടെ രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌ ആകെ മരിച്ചവരുടെ എണ്ണം 1969 ആയി. എന്നാല്‍ രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌ ആരോഗ്യസ്ഥിതി മോശമായി ജീവന്‍ നഷ്ടപ്പെടുന്നവരില്‍ 95 ശതമാനത്തിലധികവും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്‌.