ഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 257 പേര് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 5,55,04,440 പേര്‍ക്ക് വാക്സിന് നല്കി. ഇതുവരെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,18,46,652 ആയി. വിവിധ സംസ്ഥാനങ്ങളിലായി 4,21,066 പേര് ചികിത്സയിണ്ട്. മഹാരാഷ്ട്രി, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമാകുന്നത്.