ആശുപത്രിയിൽ ബലാത്സംഗത്തിനിരയായ കോവിഡ് രോഗി മരിച്ചു

0
31

ഭോപ്പാൽ: ഭോപ്പാലിൽ കോവിഡ് ചികിത്സയിലിരിക്കെ  ബലാത്സംഗത്തിനിരയായ രോഗി മരിച്ചു.  ഭോപ്പാലിലെ മെമ്മോറിയൽ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലായിരുുന്ന മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.

43 കാരിയായ രോഗിയാണ് ആശുപത്രിയിലെ നഴ്സ് തന്നെ ബലാൽസംഗം ചെയ്തതായി ഡോക്ടറോട് പരാതിപ്പെട്ടിരുന്നത്. സംഭവം റിപ്പോർട്ട് ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനകം ഇവരുടെ ആരോഗ്യനില മോശമാവുകയും തുടർന്ന് വെൻറിലേറ്ററി ലേക്ക് മാറ്റുകയും ചെയ്തു എന്നാൽ വൈകുന്നേരത്തോടെ മരണപ്പെട്ടു.

സംഭവത്തിൽ സന്തോഷ് അഹിർവാറിനെ   (40),  നിഷാദ്പുര പൊലീസ്  പിടികൂടി. നേരത്തെ സഹപ്രവർത്തകയായ സ്റ്റാഫ് നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ചതിലും , ജോലിസ്ഥലത്ത് മദ്യപിച്ചു വന്നതിനും ഇയാൾ മുമ്പും ശിക്ഷാ നടപടികൾക്ക് വിധേയമായിട്ടുണ്ട്. R