മലപ്പുറം വളാഞ്ചേരിയിൽ കോവിഡ് രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചതായി പരാതി. പുറത്തൂർ സ്വദേശി ഫാത്തിമ്മ ആണ്സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇക്കഴിഞ്ഞ പത്താം തീയതിി ആയിരുന്നു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നിമോണിയ അടക്കമുള്ളള അസുഖങ്ങൾ വർദ്ധിക്കുകയും വെൻറിലേറ്റർ ആവശ്യമായി വരികയും ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വെന്റിലേറ്ററിനായി സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു.