റിയാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് സൗദിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇതിൻറെ ഭാഗമായി റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തി, പാർസൽ സർവീസുകൾമാത്രമേ ഇനിമുതൽ അനുവദിക്കുകയുള്ളു എന്ന് അധികൃതർ ഉത്തരവിറക്കി. വ്യാഴാഴ്ച രാത്രി പത്ത് മണി മുതൽ പത്ത് ദിവസത്തേക്കാണിത്.
കൊവിഡ് സാഹചര്യമനുസരിച്ച് നടപടികൾ വേണമെങ്കിൽ നീട്ടിയേക്കാമെന്നും ഉത്തരവിലുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് പുറത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും ഉത്തരവിലൂടെ നിരോധിച്ചു. നിയമം ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥാപനങ്ങൾ 24 മണിക്കൂർ മുതൽ ഒരു മാസം വരെ വിവിധ അടച്ചിടുമെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്തിന്റെ തെക്കുപടിഞ്ഞാറായി അൽ-മനഖീഷ് പ്രദേശത്ത് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈറ്റ് രേഖപ്പെടുത്തിയതെന്ന് കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് (കെഎൻഎസ്എൻ) അറിയിച്ചു.