കോവിഡ് അവലോകന യോഗം ഇന്ന്: കൂടുതല്‍ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യും

0
20

കോവിഡ് അതിവ്യാപനത്തിൻറെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന്അവലോകനയോഗം ചേരും. നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണും ഏര്‍പ്പെടുത്തിയിട്ടുണ്ട് അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആശങ്ക ഉയർത്തുന്ന തരത്തിൽ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
19.22 ശതമാനമാണ്. രോഗബാധിതരുടെ എണ്ണം ദിവസം 32000ലേക്ക് എത്തി. ഈ സാഹചര്യത്തിൽ ഇന്നത്തെ അവലോകന യോഗം നിര്‍ണായകമാണ്.

അടുത്ത നാലാഴ്ച നിര്‍ണായകമായാണ് സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ട് രോഗബാധ ഉയരുന്ന മേഖലകളില്‍ കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും. എന്നാല്‍ കാലങ്ങളോളം അടച്ചിട്ടിട്ട് ഇളവുകള്‍ നല്‍കിയ ശേഷം വീണ്ടും പൂട്ടിയാല്‍ വ്യാപാരികളില്‍ നിന്നടക്കം ഉയരാനുള്ള പ്രതിഷേധം സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. വാക്സിനേഷൻ വേഗത്തിലാക്കാനാവശ്യമായ തീരുമാനങ്ങള്‍ അവലോകന യോഗത്തില്‍ ഉണ്ടായേക്കും.