ഹരിദ്വാര്‍: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയില്‍ നിന്ന് മടങ്ങാനൊരുങ്ങി രണ്ട് പ്രധാന സന്യാസി വിഭാഗങ്ങള്‍. നിരഞ്ജനി അഖാഡ, തപോ നിധി ശ്രീ ആനന്ദ് അഖാഡ എന്നീ വിഭാഗങ്ങളാണ് കുംഭമേളയില്‍ നിന്ന് മടങ്ങുകയാണെന്ന് വ്യക്തമാക്കിയത്. ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 30 സന്യാമാർക്ക് ഇന്ന്കോവിഡ് സ്ഥിരീകരിിച്ചു. ഓൾ ഇന്ത്യ അഖാഡാ പരിഷത്ത് പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരി ഉൾപ്പടെയുള്ളവർക്കാണ് രോഗം ബാധിച്ചത്. കുംഭമേളയ്ക്കെത്തിി ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂവായിരം ആയി.
രണ്ട് സന്യാസി വിഭാഗങ്ങളും ഏപ്രില്‍ 17ന് ശേഷം ഉത്തരാഖണ്ഡിലെ കുംഭമേളയില്‍ തുടരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആകെ 13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.