തിരുവനന്തപുരം; കൊവിഡ് ബാധയെത്തുടർന്ന് പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ഗുരുതരാവസ്ഥയിൽ. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. കോവിഡ് ബാധിതയായ സുഗതകുമാരിയെ ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്റർ സഹായത്തിലാണ്. കടുത്ത ന്യുമോണിയയുമുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.