ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ഉടൻ ആരംഭിക്കും

0
23

ഡൽഹി: കോവിഡ് വാക്സിനുകളുടെ വിതരണം രാജ്യത്ത് ഉടൻ ആരംഭിക്കുമെന്ന് സർക്കാർ. ഇന്നോ നാളെയോ ആയി വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തിക്കും . രാജ്യത്തെ പ്രധാന വാക്സിൻ സംഭരണകേന്ദ്രം പൂനെ ആണ്. ഇവിടെനിന്ന് രാജ്യത്തുടനീളമുള്ള 41 കേന്ദ്രങ്ങളിലേക്ക് ആണ് വാക്സിനുകൾ എത്തിക്കുക. ഇവിടങ്ങളിലേക്ക് വാക്സിനുകൾ എത്തിക്കുന്നതിനായി സർക്കാർ യാത്രാവിമാനങ്ങൾ അനുവദിച്ചു. ഉത്തരേന്ത്യയിൽ ഡൽഹിയും കർണാലും ദക്ഷിണേന്ത്യയിൽ ചെന്നൈയും ഹൈദരാബാദും കിഴക്കൻ മേഖലയിൽ കൊൽക്കത്തയും ആയിരിക്കും വാക്സിൻ മിനി ഹബുകൾ. നാളെ രാജ്യവ്യാപകമായി ഡ്രൈറൺ നടത്തും, ഇതിനു മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തി.