ദോഹ: 2022ൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനായി വരുന്ന എല്ലാവർക്കും കോവിഡ് വാക്സിൻ കുത്തിവയ്പ്പ് ഉറപ്പാക്കും എന്ന് ഖത്തർ. ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ നടത്തിയ ഈ വർഷത്തെ റെയ്സിന ഡയലോഗിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പിന് എല്ലാവർക്കും വാക്സിൻ ഉറപ്പുവരുത്തുന്നതിനായി ആയി ഈ വാക്സിൻ നിർമാണ കമ്പനികളും വിതരണക്കാരും ആയി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ വീഡിയോ കോൺഫറൻസിലൂടെയാണ് റെയ്സിന ഡയലോഗ് സംഘടിപ്പിച്ചത്. ആഗോളസമൂഹം നേരിടുന്ന പ്രശ് നങ്ങൾ കൈകാര്യം ചെയ്യുന്ന ബഹുമുഖ സമ്മേളനമാണ് റെയ്സിന ഡയലോഗ്.