ഡൽഹി: രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഭാരത് ബയോടെകിന്റെ കോവാക്സിൻ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസായാണ് നൽകുക. കോവിൻ പോർട്ടൽ വഴി 7 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ വാക്സിനേഷനായി 157 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ സാധിക്കാത്തവർക്ക് വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം