കുവൈത്ത് സിറ്റി: വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്‌തിട്ടു മാസങ്ങളായിട്ടും അപ്പോയിമെന്റ് ലഭിക്കാത്തത് രജിസ്‌ട്രേഷനിലെ അപാകതയോ സന്ദേശം ലഭിച്ചത് ശ്രദ്ധിക്കാത്തത് മൂലമോ ആകാമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍. കാലതാമസം നേരിട്ടവര്‍ ഔദ്യോഗിക പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പരിശോധിക്കണം, ആവശ്യമെങ്കില്‍ പുതുക്കുകയും വേണം. അതോടൊപ്പം, പ്രധാന കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായ മിശിറിഫ് സെന്ററിലെ ഐടി ഡെസ്‌ക്കിനെ വിശദാംശങ്ങളറിയുന്നതിനായി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
വാക്‌സിനേിഷന്‍ അപ്പോയിമെന്റ് വിവരങ്ങള്‍ അടങ്ങിയ സന്ദേശം നഷ്ടപ്പെട്ട് പോയവര്‍ പോര്‍ട്ടലില്‍ വീണ്ടും രജിസ്‌റ്റര്‍ ചെയ്യേണ്ടിവരും. രജിസ്‌ററര്‍ ചെയ്‌ത് മാസങ്ങളായിട്ടും വാക്‌സിനേഷന്‍ അപ്പോയിമെന്റ് ലഭിക്കാത്തത് പ്രവാസികളെ ഉള്‍പ്പടെ ആശങ്കയിലാക്കിയിട്ടുണ്ട്.
Home Middle East Kuwait രജിസ്‌ട്രേഷന്‍ നടത്തിയശേഷവും അപ്പോയ്‌മെന്റ് ലഭിക്കാത്തവര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ കൃത്യമല്ലേയെന്ന് ഉറപ്പുവരുത്തണം