ഇന്ത്യയിൽ കോവിഡ് വാക്സിൻ ജനുവരിയിൽ

0
24

ഡൽഹി: കോവിഡ് മഹാമാരിയെ നേരിടാൻ ഇന്ത്യയിലും വാക്സിൻ ലഭ്യമാകുന്നു. ജനുവരിയിലെ എത് ആഴ്ചയിലും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ജനങ്ങൾക്ക് നൽകാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ പറഞ്ഞു. അതേസമയം വാക്സിന്റെ സുരക്ഷയ്ക്കും ഫലപ്രാപ്തിക്കുമാണ് സർക്കാർ പ്രഥമ പരിഗണ നൽകുന്നത്. അക്കാര്യത്തിൽ സന്ധി ചെയ്യില്ലെന്നും ഹർഷ് വർദ്ധൻ വ്യക്തമാക്കി.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് വേണ്ടി രണ്ട് വാക്സിൻ അപേക്ഷകളാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇന്ത്യയിൽ വികസിപ്പിച്ച ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ , ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡിന് വേണ്ടി പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമാണ് ഡി സി ജി ഐയെ സമീപിച്ചിരിക്കുന്നത്.