കോവിഡ് വാക്സിൻ; ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്ക് മാത്രമെന്ന് കേന്ദ്രസർക്കാർ

0
30

​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തി​കൂ​ല ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി. ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ടി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ് ത​ള്ളി​യ​ത്. ഇതോടെ മരുന്നുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം നി​ർ​മാ​താ​ക്ക​ളാ​യ ക​മ്പ​നി​ക​ളിൽ മാ​ത്ര​മാ​യി​രി​ക്കും . ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട ബാ​ധ്യ​ത​യും ക​മ്പ​നി​ക​ൾ​ക്കാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്രം നി​ല​പാ​ട് അ​റി​യി​ച്ച​ത്.