ദുബായിൽ നിന്ന് വിദേശത്തേക്ക് പോകുന്നവർക്ക് നാളെ മുതൽ വിമാനത്താവളത്തിൽ തന്നെ കോവിഡ് പരിശോധന നടത്തും

ദുബൈയിൽ നിന്ന് വിദേശത്തേക്ക് പോകുന്നവർക്ക് നാളെ മുതൽ കോവിഡ് പരിശോധന നിർബന്ധമാക്കുന്നു. പരിശോധനക്ക് ദുബൈ വിമാനത്താവളത്തിൽ തന്നെ സൗകര്യമൊരുക്കും.
പുതിയ യാത്രാ പ്രോട്ടോക്കോൾ അനുസരിച്ചാണ് തീരുമാനം.

ജനുവരി 31 ഞായറാഴ്ച മുതൽ പുതിയ യാത്രാപ്രോട്ടോക്കോൾ നിലവിൽ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നീടാണ് ദുബൈ വിമാനത്താവളത്തിൽ തന്നെ പരിശോധനക്ക്
സൗകര്യം ഏർപ്പെടുത്തുന്നതായി ദുരന്ത നിവാരണ സമിതി അറിയിച്ചത്. എവിടെ നിന്ന് കോപ്പി ടെസ്റ്റ് നടത്തണമെന്ന ദുബായ് പ്രവാസികളുടെ ആശങ്കക്ക് പരിഹാരമായി.

റാപ്പിഡ് പി സി ആർ ടെസ്റ്റ്, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഇതിൽ ഏതു വേണം എന്ന് തീരുമാനിക്കുന്നത് ഏത് രാജ്യത്തേക്ക് ആണ് യാത്ര ചെയ്യുന്നത് എന്ന് അനുസരിച്ചായിരിക്കും. നിലവിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ടെസ്റ്റ് വേണ്ടിയിരുന്നില്ല. എന്നാൽ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് പോകാൻ പി സി ആർ ഫലം നിർബന്ധമാണ്. ദുബൈ വിമാനത്താവളത്തിൽ റാപിഡ് പരിശോധന ലഭ്യമായിരിക്കും എന്നാണ് വിമാനകമ്പനികൾ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്

കേരളത്തിലേക്ക് പോകുന്നവർ വിമാനത്താവളത്തിൽ ടെസ്റ്റിന് വിധേയമാവണോ എന്നത് സംബന്ധിച്ച് വ്യക്തമായ നിർദേശമൊന്നും ലഭ്യമായിട്ടില്ലെന്നാണ് വിമാനകമ്പനി അധികൃതർ പറയുന്നത്.

തിരിച്ച്ദുബൈയിലേക്ക് വരുന്നവർ 72 മണിക്കൂറിനിടയിലെടുത്ത പി സി ആർ പരിശോധനാ ഫലം നിർബന്ധമായും കയ്യിൽ കരുതണം.