കോവിഷീല്‍ഡ് വാക്സിനുകളുടെ രണ്ട് ഡോസുകൾക്കും ഇടയിലുള്ള സമയപരിധി കുറച്ചേക്കും

0
21

ഡൽഹി: ഇന്ത്യ കോവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസുകളുടെയും ഇടയിലുള്ള സമയപരിധി കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു. ഇടവേള 12 ആഴ്ചയിൽ നിന്ന് എട്ടാഴ്ചയാക്കി കുറയ്ക്കണമെന്നാണ് വിദഗ്ദാഭിപ്രായം. കൊറോണ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കുന്നതാണ് നല്ലതെന്ന നിരീക്ഷണത്തെ തുടർന്നാണിത്. പ്രായമായവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യത.

യു.കെയിലെ പഠനം മുന്‍നിര്‍ത്തി മെയ് 13നാണ് കോവിഷീല്‍ഡ‍ിന്‍റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറു മുതല്‍ 12 ആഴ്ചവരെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിനു മൂന്നു ദിവസങ്ങള്‍ക്കു ശേഷം യു.കെ അമ്പത് വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാനുള്ള ഇടവേള 12ല്‍ നിന്ന് എട്ടാഴ്ചയായി കുറച്ചിരുന്നു. അതേസമയം, രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് കേന്ദ്ര കോവിഡ് വിദഗ്ദ സമിതിയായ എൻ.ഇ.ജി.വി.എ.സി തീരുമാനമെടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.