ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 33 വയസ്സായിരുന്നു. ഡൽഹിയിൽ മാധ്യമപ്രവർത്തകൻ ആയിരുന്ന ആശിഷ് ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഏഷ്യാവിൽ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വാതി ആണ് ഭാര്യ, അമ്മ ഇന്ദ്രാണി മജുംദാർ. അഖില യെച്ചൂരി സഹോദരിയാണ്.