കെ കെ ശൈലജ രണ്ടാമൂഴം നൽകേണ്ടതില്ലെന്ന് തീരുമാനത്തിൽ ഉറച്ച് സിപിഎം. ഇതിൽ പുനരാലോചന യുടെ ആവശ്യമില്ലെന്ന പാർട്ടി എടുത്തിരിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ശൈലജക്ക് വേണ്ടി നടക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പയിനുകളെക്കുറിച്ചുള്ള തനിക്കറിയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിജയരാഘവന്റെ മറുപടി നൽകി.
മുഖ്യമന്ത്രി ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ ആർക്കും രണ്ടാമൂഴം നൽകേണ്ടതില്ല എന്നത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനമാണ്. വളരെ ഗൗരവത്തോടെ ആലോചിച്ചാണ് തീരുമാനം എടുത്തിരിക്കുുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
ശൈലജ ടീച്ചറെ ക്യാബിനറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ ടീച്ചർക്ക് അനുകൂലമായി വലിയതോതിൽ ക്യാമ്പയിൻ നടക്കുന്നുണ്ട്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം ‘പെണ്ണിനെന്താ കുഴപ്പം’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഈ വിഷയത്തിൽ വളരെ വേഗം ക്യാമ്പയിൻ സജീവമാക്കിയിരുന്നു.