കുവൈത്ത്സിറ്റി: പെരുന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നു കൊണ്ട് സ്ഥാപിച്ച അനധികൃത പരസ്യബോർഡുകൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് പത്രം റിപ്പോർട്ട് ചെയ്തു. റോഡുകളിൽ കാഴ്ച മറക്കും വിധം ആശംസാ ബോർഡുകളുടെ എണ്ണം വർധിക്കുന്നതായി അധികൃതർ പറഞ്ഞു. ഇതിനെതിരെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.