ക്രെഡിറ്റ് ബാങ്കിന് 500 മില്യൺ ദിനാർ മൂല്യമുള്ള ബോണ്ടുകൾ ഇറക്കാൻ അനുമതി നൽകി അമീരി ഉത്തരവ്

0
21

കുവൈത്ത് സിറ്റി: അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടിനായി 500 ദശലക്ഷം ദിനാർ മൂല്യമുള്ള ബോണ്ടുകൾ നൽകുന്നതിന് കുവൈത്ത് ക്രെഡിറ്റ് ബാങ്കിന് അനുമതി നൽകി അമീരി ഉത്തരവ് പുറപ്പെടുവിച്ചു.

ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ (കുവൈത്ത് അൽ-യൂം) ഉത്തരവ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം , അഞ്ച് വർഷ കാലയളവിലേക്ക് ബാങ്കിന് 20 ബോണ്ടുകൾ ഇഷ്യൂ ചെയ്യാമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഓരോ ബോണ്ടിനും 25 ദശലക്ഷം ദിനാർ മൂല്യവും അഞ്ചു വർഷ കാലാവധിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.