ജൂലൈയില്‍ നടക്കാനിരിക്കുന്ന ശീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സാദ്ധ്യതാ ടീമിനെ തിരഞ്ഞെടുത്ത് ക്രിക്ക് ബസ് ക്രിക്കറ്റ് വെബ്‌സൈറ്റ്. 20 അംഗ സാധ്യത ടീമിനെയാണ് ക്രിക്ക്ബസ് തിരഞ്ഞെടുത്തിരിക്കുന്നത്. സീനിയര്‍ താരം ശിഖാര്‍ ധവാനാണ് നായകൻ .മലയാളി താരം സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. നിതീഷ് റാണയാണ് ടീമിലെ സര്‍പ്രൈസ് താരം. സഞ്ജുവിന് പുറമേ ഇഷാന്‍ കിഷനാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. രാഹുല്‍ തെവാട്ടിയയ്‌ക്കൊപ്പം ഓള്‍റൗണ്ടര്‍മാരായി പാണ്ഡ്യ സഹോദരമാരും ടീമിലുണ്ട്.
യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍ എന്നിവരാണ് പേസര്‍മാര്‍.