ഭർത്താവ് വീണ്ടും വിവാഹിതനായി, പ്രകോപിതയായ ഭാര്യ അഞ്ചാം നിലയിൽ നിന്ന് ഭർത്താവിനെ താഴേക്ക് തള്ളിയിട്ടു

0
29

കെയ്റോ: ഈജിപ്ഷ്യൻ യുവതി   അഞ്ചാം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് ഭർത്താവിനെ താഴേക്ക് തള്ളിയിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭർത്താവിൻറെ രണ്ടാം വിവാഹത്തിൽ പ്രകോപിതയായ ഇവർ കുടുംബാംഗങ്ങളുടെ സഹായത്തോടെ ആണ് കൃത്യം നിർവഹിച്ചത്. ഭർത്താവ് കുവൈത്തിന് പുറത്ത് ഫാർമസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. അവധിക്കാണ് ഇയാൾ ഈജിപ്തിൽ തിരിച്ചെത്തിയത്.

രണ്ടാം ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും അവരുടെ ബന്ധുക്കളും ചേർന്ന് ഇരയെ മർദ്ദിച്ച് അവശനാക്കുകയും അവരുടെ ആവശ്യം ഇയാൾ നിരാകരിച്ചതിനെ തുടർന്ന് ബാൽക്കണിയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയും ആയിരുന്നെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ ഉള്ളത്.