കുവൈത്തിൽ സ്കൂൾ വിദ്യാർഥിയെ വെടിവെച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
40

കുവൈത്ത് സിറ്റി: ജഹ്റയിൽ ഹൈസ്കൂൾ വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. യുവാവാണ് പിടിയിലായത്, ഇയാളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലൈസൻസില്ലാത്ത തോക്ക് ആണ് ഇയാൾ ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊലപാതകശ്രമം, ലൈസൻസില്ലാത്ത തോക്ക് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. അർദ്ധവാർഷിക പരീക്ഷയെഴുതാൻ സ്കൂളിൽ പ്രവേശിക്കാനൊരുങ്ങവെ അജ്ഞാതൻ തന്നെ വെടിവച്ചതായി ഹൈസ്കൂൾ വിദ്യാർത്ഥി ആഭ്യന്തര പ്രവർത്തന മന്ത്രാലയത്തിന് പരാതി നൽകുകയായിരുന്നു.