ഷാഫിയുടെ നിർദ്ദേശാനുസരണം ഭഗവല്‍ സിംഗും ഭാര്യ ലൈലയും രണ്ട് സ്ത്രീകളെയും കൊലപ്പെടുത്തിയത് പൈശാചികമായിട്ടെന്ന് റിപ്പോര്‍ട്ട്. സിനിമയിൽ അഭിനയിപ്പിക്കാമെന്നും പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് രണ്ട് സ്ത്രീകളെയും ഷിഹാബ് വശത്താക്കിയത്. ഇയാള്‍ തന്നെയാണ് മന്ത്രവാദം ചെയ്ത സിദ്ധനാണെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യം റോസ്ലിയെയാണ് കൊണ്ടുപോയത്. വീട്ടില്‍ എത്തിച്ച റോസ്ലിയെ കട്ടിലില്‍ കെട്ടിയിട്ടു. ചിത്രീകരണത്തിൻ്റെ ഭാഗയെന്നാണ് പറഞ്ഞത്.
സിദ്ധന്‍ ചുറ്റികകൊണ്ട് റോസ്ലിയുടെ തലയില്‍ ആഞ്ഞടിച്ചു, പിന്നീട്ക ഴുത്തുറുത്തു. ശരീരത്തിൻ്റെ പല ഭാഗങ്ങളിൽ മുറിവുണ്ടാക്കി ചേര ശേഖരിച്ച് വീടിനുചുറ്റും തളിക്കുകയും ചെയ്തു.
തങ്ങള്‍ക്ക് ഏറ്റ ശാപത്തില്‍ നിന്ന് മോചനം കിട്ടാനും പെട്ടെന്ന്ഐ ശ്വര്യമുണ്ടാക്കാനുമായിരുന്നു ഇത് ചെയ്തത് എന്ന് ഇവർ പറഞ്ഞതായാണ് വിവരം. രണ്ടാമത്തെ സ്ത്രീയെ ബലി നല്‍കിയതും ഇതുപോലെ തന്നെയായിരുന്നു.
ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഷിഹാബ് എന്ന റഷീദ് ഭഗവൽ സിംഗുമായി പരിചയത്തിലായത്. തുടര്‍ന്ന് പെരുമ്പാവൂരില്‍ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാല്‍ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ചു. സിദ്ധനായി വന്നതും റഷീദ് തന്നെയായിരുന്നു