തൃശ്ശൂരിൽ വിദ്യാര്‍ത്ഥിക്ക് മദ്യം നല്‍കി പീഡനം; ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

0
38

തൃശ്ശൂരിൽ 16 കാരനായ വിദ്യാര്‍ത്ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. കുറച്ചുനാളുകളായി വിദ്യര്‍ത്ഥി മാനസികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം ശ്രദ്ധിച്ച അധ്യാപകർ രക്ഷാകർത്താക്കളെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ തനിക്ക് നേരിട്ട പീഡനം കുട്ടി വെളിപ്പെടുത്തി.

കൗണ്‍സിലര്‍ ഉടനെ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇടപെടുകയും പൊലീസിന് വിവരങ്ങള്‍ കൈമാറുകയുമായിന്നു. തുടര്‍ന്ന് ട്യൂഷന്‍ ടീച്ചറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ കുട്ടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് തുറന്ന് സമ്മതിച്ചിട്ടുണ്ട്.